പാലാ: അമലോത്ഭവ ജൂബിലി തിരുനാളിനോടനുബന്ധിച്ച് സി.വൈ.എം.എൽ സംഘടിപ്പിക്കുന്ന അഖിലകേരള പ്രൊഫഷണൽ നാടകമേളയും ടൗൺഹാളിൽ ആരംഭിച്ചു. നാടകമേള മുനിസിപ്പൽ ചെയർമാൻ ഷാജു തുരുത്തേൽ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഡിക്സൺ പെരുമണ്ണിൽ അദ്ധ്യക്ഷത വഹിച്ചു. ഫാ. ജോസഫ് തടത്തിൽ, ഫാ. ജോർജ് മൂലേച്ചാലിൽ എന്നിവർ അനുഗ്രഹ പ്രഭാഷണങ്ങൾ നടത്തി. ബിജു വാതല്ലൂർ, അഡ്വ. സന്തോഷ് കെ. മണർകാട്ട്, ക്ലീറ്റസ് ഇഞ്ചിപ്പറമ്പിൽ, സതീഷ് മണർകാട്ട് എന്നിവർ പ്രസംഗിച്ചു. എല്ലാ ദിവസവും വൈകിട്ട് 7.30 നാണ് നാടകം ആരംഭിക്കുന്നത്.