കോട്ടയം: ആകാശപ്പാതയിലെ പൈപ്പുകൾ തുരുമ്പിച്ചെങ്കിൽ അവ മാറ്റി പദ്ധതി പൂർത്തീകരിക്കണമെന്ന് തിരുവഞ്ചൂർ രധാകൃഷ്ണൻ എം.എൽ.എ അഭിപ്രായപ്പെട്ടു.
ഊരാളുങ്കൽ സൊസൈറ്റിക്ക് കരാർ ലഭിച്ചില്ലെന്ന പേരിൽ കോട്ടയത്തിന്റെ അഭിമാനമാകേണ്ട പദ്ധതി നശിപ്പിക്കരുത്. മുൻ സർക്കാർ കൊണ്ടുവന്ന പദ്ധതി രാഷ്ട്രീയത്തിന്റെ പേരിൽ ഇല്ലാതാക്കുന്നത് ശരിയല്ലെന്നും തിരുവഞ്ചൂർ പറഞ്ഞു.
അതേസമയം ആകാശപാതയുടെ ബലക്ഷയം മറച്ചുവച്ച് കുറ്റക്കാരെ രക്ഷിക്കാൻ സർക്കാരിന് നേരെ തെറ്റായ പ്രചാരണം തിരുവഞ്ചൂർ രാധാകൃഷ്ണൻ നടത്തുകയാണെന്ന് സി.പി.എം സംസ്ഥാന കമ്മറ്റിയംഗം അഡ്വ കെ.അനിൽകുമാർ കുറ്റപ്പെടുത്തി. മേൽക്കൂരക്ക് ഐഐടി ചൂണ്ടിക്കാട്ടിയ പിഴവ് എം.എൽ.എ അംഗീകരിക്കുന്നില്ലെങ്കിൽ സുപ്രിം കോടതിയിലാണ് പോകേണ്ടത്. സംസ്ഥാന സർക്കാരിനെതിരെ തെറ്റായ പ്രചരണം നടത്തി ഊരാളുങ്കൽ സൊസൈറ്റിയുടെ പേര് വലിച്ചിഴക്കുന്നത് കുതന്ത്രമാണ്. സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ വ്യാജ പ്രചരണം നടത്തി മുഖം രക്ഷിക്കാനുള്ള തത്രപ്പാടിലാണ് തിരുവഞ്ചൂരെന്നും അനിൽകുമാർ ആരോപിച്ചു.