കോട്ടയം :സൈക്ലിംഗ് ക്ലബ്ബും കോട്ടയം നാട്ടുകൂട്ടവും സംയുക്തമായി സംഘടിപ്പിച്ച പഴയ കോട്ടയം പൈതൃക സൈക്കിൾ സവാരി സമാപിച്ചു.

കോട്ടയം നാട്ടുകൂട്ടം പ്രസിഡന്റും കോട്ടയം മെഡിക്കൽ കോളജ് പ്രിൻസിപ്പലുമായ ഡോ. വർഗീസ് പി. പുന്നൂസ് ഫ്ളാഗ് ഓഫ് ചെയ്ത സൈക്കിൾ റൈഡ് ഒളശ്ശയിൽ നാടകാചാര്യൻ എൻ.എൻ പിള്ളയുടെ വസതിയിലെത്തി സമാപിച്ചു. നാട്ടുകൂട്ടം സെക്രട്ടറി പള്ളിക്കോണം രാജീവിന് സൈക്ലിംഗ് ക്ലബിന്റെ സ്‌നേഹോപഹാരം വിജയരാഘവന്റെ പുത്രൻ ദേവദേവൻ സമ്മാനിച്ചു.