വൈക്കം: 13 വർഷമായി മുടങ്ങിക്കിടക്കുന്ന പെൻഷൻ പരിഷ്‌ക്കരണം നടപ്പിലാക്കുക, പെൻഷൻ സർക്കാർ ഏറ്റെടുത്ത് വിതരണം ചെയ്യുക എന്നീ ആവശ്യങ്ങളുന്നയിച്ച് കെ. എസ്. ആർ. ടി. സി പെൻഷനേഴ്സ് ഓർഗനൈസേഷൻ സംസ്ഥാന വ്യാപകമായി കെ.എസ്.ആർ. ടി. സി ഡിപ്പോകളുടെ മുന്നിൽ നടത്തുന്ന സമരപരിപാടിയുടെ ഭാഗമായി ഇന്ന് വൈക്കം ഡിപ്പോയ്ക്കു മുന്നിൽ സമരപരിപാടികൾ സംഘടിപ്പിക്കും. രാവിലെ 10.30ന് വൈക്കം ഡിപ്പോയ്ക്കു മുന്നിൽ നടത്തുന്ന സമരം കെ.എസ് എസ്.പി.എ ജില്ലാ പ്രസിഡന്റ് പി.കെ മണിലാൽ ഉദ്ഘാടനം ചെയ്യും. യൂണിറ്റ് പ്രസിഡന്റ് കെ.എം മുരളീധരൻ അദ്ധ്യക്ഷത വഹിക്കും. വൈദ്യുതി ബോർഡ് പെൻഷൻ അസോസിയേഷൻ സെക്രട്ടറി ജി.ജയകുമാർ, വാട്ടർ അതോറിട്ടി പെൻഷനേഴ്സ് ഓർഗനൈസേഷൻ പ്രസിഡന്റ് കെ.ചന്ദ്രമോഹനൻ, എ.ഐ.റ്റി.യു.സി ജില്ലാ വൈസ് പ്രസിഡന്റ് കെ.ഡി വിശ്വനാഥൻ എന്നിവർ സമരപരിപാടികൾ വിശദീകരിക്കും.