
വൈക്കം : ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവായ പി. എൻ പണിക്കരുടെ ജന്മഗൃഹവും അദ്ദേഹം സ്ഥാപിച്ച ആദ്യത്തെ ഗ്രന്ഥശാലയും സന്ദർശിച്ച് അക്കരപ്പാടം സ്‌കൂൾ വിദ്യാർത്ഥികളും, അദ്ധ്യാപകരും. വായനയുടെ വിശാലമായ ലോകത്തിലേക്ക് കുട്ടികളെ നയിക്കുന്നതിന് പഠനയാത്ര സഹായകരമായി. പടയണി എന്ന കലാരൂപത്തെ പരിചയപ്പെടുന്നതിനും പഠനയാത്രയിലൂടെ കുട്ടികൾക്ക് കഴിഞ്ഞു.സ്‌കൂൾ ഹെഡ്മാസ്റ്റർ നടേശൻ ഇ. ആർ, അദ്ധ്യാപകരായ അനുഷ.വി ,അഞ്ചു കെ.എ , സ്മിത മേനോൻ, പ്രസീന ശങ്കർ തുടങ്ങിയവരുടെ നേതൃത്വത്തിൽ 50 ഓളം വിദ്യാർത്ഥികളാണ് പഠനയാത്രയിൽ പങ്കെടുത്തത്.