
വൈക്കം : വിവിധ ആവശ്യങ്ങളുന്നയിച്ച് കെ.എസ്. ആർ.ടി.സി പെൻഷണേഴ്സ് ഓർഗനൈസേഷൻ സംസ്ഥാന വ്യാപകമായി നടത്തിയ സമരത്തിന്റെ ഭാഗമായി വൈക്കം ഡിപ്പോയ്ക്കു മുന്നിൽ സമരം നടത്തി. കെ.എസ്.എസ്.പി.എ ജില്ലാ പ്രസിഡന്റ് പി. കെ മണിലാൽ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കെ. എം മുരളീധരൻ അദ്ധ്യക്ഷത വഹിച്ചു. ഇലക്ട്രിസിറ്റി ബോർഡ് പെൻഷണേഴ്സ് അസോസിയേഷൻ ഡിവിഷൻ സെക്രട്ടറി ജി. ജയകുമാർ, വാട്ടർ അതോറിറ്റി പെൻഷണേഴ്സ് ഓർഗനൈസേഷൻ പ്രസിഡന്റ് കെ. ചന്ദ്രമോഹനൻ, എം. കെ പീതാംബരൻ, ടി. കെ പൊന്നപ്പൻ, പി. സതീശൻ, എ. പി ജോസഫ് എന്നിവർ പ്രസംഗിച്ചു.