roatry-club

വൈക്കം : വൈക്കം ബോട്ട് ജെട്ടിയിൽ കടത്ത് യാത്രയ്ക്ക് വന്നു പോകുന്ന യാത്രക്കാർക്കും ജീവനക്കാർക്കും കുടിവെള്ളം നൽകാൻ വൈക്കം റോട്ടറി ക്ലബ് വാട്ടർ പ്യൂരിഫയർ സ്ഥാപിച്ചു. റോട്ടറി ഡിസ്ട്രിക്ടിന്റെ അമൃതധാര പദ്ധതിയിൽപ്പെടുത്തിയാണ് പ്യൂരിഫയർ സ്ഥാപിച്ചത്. റോട്ടറി ഡിസ്ട്രിക്ടിന്റെ ഗവർണർ സുധി ജബ്ബാർ ഉദ്ഘാടനം ചെയ്തു. റോട്ടറി ക്ലബ് പ്രസിഡന്റ് ബോബി കൂപ്ലിക്കാട്ട് അദ്ധ്യക്ഷത വഹിച്ചു. ക്ലബ് ഭാരവാഹികളായ ഇ. കെ ലൂക്ക്, എൻ. ഷൈൻകുമാർ, ഷിജോ മാത്യു, സണ്ണി കുര്യാക്കോസ്, അഡ്വ. കെ. പി ശിവജി, രാജു തോമസ്, സ്‌റ്റേഷൻ മാസ്റ്റർ വി. എ സലിം, ടി. ജി ഉല്ലാസ് എന്നിവർ പ്രസംഗിച്ചു.