കോട്ടയം: സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോർഡിന്റെ ആഭിമുഖ്യത്തിൽ ക്ഷേമനിധി അംഗങ്ങൾക്കും പെൻഷൻകാർക്കും സൗജന്യ യൂണിഫോം വിതരണം ചെയ്യുന്ന പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നാളെ ഉച്ചക്ക് 2ന് ചിൽഡ്രൻസ് ലൈബ്രറി രാഗം ഓഡിറ്റോറിയത്തിൽ മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോർഡ് ചെയർമാൻ ടി. ബി. സുബൈർ മുഖ്യപ്രഭാഷണം നടത്തും. ക്ഷേമനിധി ബോർഡ് അംഗം. ഫിലിപ്പ് ജോസഫ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കും. നഗരസഭാ ചെയർപേഴ്സൺ ബിൻസി സെബാസ്റ്റ്യൻ മുഖ്യാതിഥിയാകും.