അയ്മനം: പൂന്ത്രക്കാവ് ദേവീക്ഷേത്രത്തിൽ ദേവീ ഭാഗവത നവാഹയജ്ഞം 6 മുതൽ 15 വരെ നടക്കും. 6ന് വൈകിട്ട് 6.30ന് ദീപാരാധന, തുടർന്ന് സ്വീകരണം, യജ്ഞ സമാരംഭ സമ്മേളനം മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്യും. തന്ത്രി കടിയക്കോൽ കൃഷ്ണൻ നമ്പൂതിരി ഭദ്രദീപം തെളിയിക്കും. ഉപദേശകസമിതി പ്രസിഡന്റ് നന്ദകുമാരൻ നായർ അദ്ധ്യക്ഷത വഹിക്കും. ജയൻ തടത്തുംകുഴിയിൽ നിന്നും ഇടമന നാരായണൻ നമ്പൂതിരി ഫണ്ട് ഏറ്റുവാങ്ങി ഉദ്ഘാടനം ചെയ്യും. ദേവസ്വം ബോർഡ് മെമ്പർമാരായ അഡ്വ.അജികുമാർ, ജി.സുന്ദരേശൻ,​ ജയൻ തടത്തുംകുഴി, ജ്യോതി ലക്ഷ്മി, വിജി രാജേഷ്, ദേവകി ടീച്ചർ, ബിജു മാന്താറ്റിൽ, എം.ജി സനൽകുമാർ എന്നിവർ പങ്കെടുക്കും. ഉപദേശകസമിതി സെക്രട്ടറി എം.വി മനോജ് സ്വാഗതവും ഉപദേശക സമിതി അംഗം കെ.ജി പ്രസാദ് നന്ദിയും പറയും. യജ്ഞാചാര്യൻ മോഹൻജി അയ്യപ്പൻകോവിൽ കട്ടപ്പന മാഹാത്മ്യ പ്രഭാഷണം നടത്തും. 7ന് രാവിലെ മഹാഗണപതിഹോമം, 9ന് സുമംഗലീപൂജ, 10ന് ആചാര്യ പ്രഭാഷണം, 2ന് പ്രസാദമൂട്ട്, വൈകുന്നേരം 6.45ന് ദീപാരാധന. 8ന് രാവിലെ 7 മുതൽ ദേവീ ഭാഗവതപാരായണം, ഗണപതിഹോമം, 1ന് പ്രസാദമൂട്ട്, 2ന് കുമാരീപൂജ, വൈകിട്ട് അന്നദാനം. 9ന് രാവിലെ 9.30ന് ഉണ്ണിയൂട്ട്, തൊട്ടിൽവയ്പ്, 1ന് പ്രസാദമൂട്ട്, 2ന് വിദ്യാഗോപാലമന്ത്രാർച്ചന, അന്നദാനം. 10ന് രാവിലെ 7ന് ഗായത്രിഹോമം, 10.30ന് നവഗ്രഹപൂജ, 1ന് പ്രസാദമൂട്ട്, വൈകുന്നേരം 5.30ന് നാരങ്ങാവിളക്ക്, അന്നദാനം. 11ന് രാവിലെ10ന് മഹാമൃത്യുഞ്ജയഹോമം, 1ന് പ്രസാദമൂട്ട്, അന്നദാനം. 12ന് ഉച്ചയ്ക്ക് 12ന് സ്വയംവരസദ്യ, അന്നദാനം. 13ന് രാവിലെ 7ന് ദേവീ ഭാഗവത പാരായണം, 1ന് പ്രസാദമൂട്ട്, അന്നദാനം. 14ന് രാവിലെ 9ന് നവചണ്ഡികാ ഹോമം, 1ന് പ്രസാദമൂട്ട്, വൈകിട്ട് 7.30ന് അഷ്ടലക്ഷ്മീ യോഗം, അന്നദാനം. 15ന് രാവിലെ 8ന് ഗായത്രീ ഹോമം, 9ന് അവഭ്യതസ്‌നാനം, 1.30ന് മഹാപ്രസാദമൂട്ട്.