കോട്ടയം : വിശ്വസാഹിത്യത്തിലെ പ്രശസ്തമായ അഞ്ചു നോവലുകൾ ആസ്പദമാക്കി മൂന്നു ദിവസം നീളുന്ന ഫിലിം ഫെസ്റ്റിവൽ നാളെ കോട്ടയം പബ്ലിക് ലൈബ്രറി ചിത്രതാര മിനി തിയേറ്ററിൽ ആരംഭിക്കും. വൈകിട്ട് 5 ന് എഴുത്തുകാരി കെ.ആർ.മീര ഉദ്ഘാടനം ചെയ്യും. പബ്ലിക് ലൈബ്രറി പ്രസിഡന്റ് എബ്രഹാം ഇട്ടിച്ചെറിയ അദ്ധ്യക്ഷത വഹിക്കും. ന്യൂ വേവ് ഫിലിം സൊസൈറ്റി പ്രസിഡന്റ് മാത്യൂ ഓരത്തേൽ, കുട്ടികളുടെ ലൈബ്രറി ആൻഡ് ജവഹർ ബാലഭവൻ എക്സിക്യുട്ടീവ് ഡയറക്ടർ വി. ജയകുമാർ എന്നിവർ പ്രസംഗിക്കും. 5.30 ന് നിരവധി അന്തർദ്ദേശീയ അവാർഡുകൾ നേടിയതിയറി ഒഫ് എവരി തിംഗ് (ജയിൻ ഹാക്കിംഗ്),
7 ന് ഉച്ചകഴിഞ്ഞ് 2.30 ന് അന്ന കരേനിന (ലിയോ ടോൾസ്റ്റോയി) , 5.30 ന് ഓൾഡ് മൻ ആൻഡ് ദ് സീ (ഏണസ്റ്റ് ഹെമിംഗ് വേ ).
8 ന് ഉച്ചകഴിഞ്ഞ് 2.45 ന് പ്രസിഡന്റിന്റെ സ്വർണമെഡൽ നേടിയ ആദ്യമലയാള സിനിമ ചെമ്മീൻ ,  5.30ന് ലൗ ഇൻദി ടൈം ഒഫ് കോളറ എന്നിവ പ്രദർശിപ്പിക്കും.