നെച്ചിപ്പുഴൂർ : ചിറക്കരക്കാവ് ഭഗവതി ക്ഷേത്രത്തിലെ മണ്ഡല സമാപന ഉത്സവം 24, 25, 26 തീയതികളിൽ നടക്കുമെന്ന് ദേവസ്വം സെക്രട്ടറി എൻ. അജിത്കുമാർ അറിയിച്ചു. 24 ന് രാവിലെ 6 ന് ഗണപതിഹോമം, തുടർന്ന് വിശേഷാൽ പൂജകൾ, വഴിപാടുകൾ. 8 ന് നാരായണീയ പാരായണം, വൈകിട്ട് 5.30 ന് ദീപാരാധന, ഭജന, കളമെഴുത്തുംപാട്ടും, 6.45 ന് തിരുവാതിര, 7.15 ന് സംഗീതാർച്ചന, 8.15 ന് തിരുവാതിര, 8.45 ന് നൃത്തനൃത്യങ്ങൾ. 25 ന് രാവിലെ 8 ന് ഭഗവത് ഗീതാപാരായണം, വൈകിട്ട് 6 ന് കൈകൊട്ടികളി, 6.30 ന് ദീപാരാധന, ഭജന തുടർന്ന് കളമെഴുത്തുംപാട്ടും, 6.45 ന് ഭക്തിഗാനസുധ, 8.30 ന് മേജർസെറ്റ് കഥകളി. 26 ന് രാവിലെ 8 ന് ദേവീമാഹാത്മ്യ പാരായണം, 10 ന് സർവ്വൈശ്വര്യ പൂജ, തുടർന്ന് മഹാപ്രസാദമൂട്ട്, വൈകിട്ട് 5.30 ന് താലപ്പൊലി ഘോഷയാത്ര, 8 ന് ദീപാരാധന, ദീപക്കാഴ്ച സമർപ്പണം, തുടർന്ന് കളമെഴുത്തും പാട്ടും, 8.30 ന് ഗാനമേള, തുടർന്ന് അത്താഴമൂട്ട്.