ച്ചൂർ: കോൺഗ്രസ് വെച്ചൂർ മണ്ഡലം കൺവെൻഷൻ കുടവെച്ചൂർ എൻ.എൻ.എസ് ഹാളിൽ ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് വി.ടി സണ്ണി അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പി.ഡി ഉണ്ണി, ഡി.സി.സി സെക്രട്ടറിമാരായ അബ്ദുൾ സലാം റാവുത്തർ, പി.എൻ ബാബു, എ.സനീഷ് കുമാർ, മുൻബ്ലോക്ക് പ്രസിഡന്റ് അക്കരപ്പാടം ശശി, യു.ഡി.എഫ് നിയോജക മണ്ഡലം കൺവീനർ ബി.അനിൽകുമാർ, ജില്ലാ ട്രഷറർ ജയ് ജോൺ പേരയിൽ, വെച്ചൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ ഷൈലകുമാർ, മണ്ഡലം സെക്രട്ടറി എം.രഘു, മണ്ഡലം വൈസ് പ്രസിഡന്റ് പി.ജി ഷാജി തുടങ്ങിയവർ പങ്കെടുത്തു.