പാലാ: പുഴക്കര മൈതാനിയിലേക്ക് വരൂ... പാലായ്ക്ക് പുത്തൻരുചി അനുഭവം വാരി വിതറി ഒരു കുടക്കീഴിൽ നാവൂറും ഭക്ഷ്യവിഭവങ്ങൾ ഇവിടെ ലഭിക്കും. പാലാ ഫുഡ് ഫെസ്റ്റിന് നാളെ പുഴക്കര മൈതാനത്ത് തുടക്കമാകും. വ്യാപാരി വ്യവസായി ഏകോപന സമിതി പാലാ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ യൂത്ത് വിംഗിന്റെ നേത്യത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. വൈകിട്ട് 4 ന് മാണി സി. കാപ്പൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. വി.സി ജോസഫ്, ബൈജു കൊല്ലംപറമ്പിൽ, ജോൺ, എബിസൺ ജോസ്, ജോസ്റ്റ്യൻ, ആന്റണി ഫ്രെഡി നടുത്തെട്ടി, അനൂപ് ജോർജ്, ചെയ്‌സ് തോമസ്, സിറിൾ ടോം, ജോസ് ചന്ദ്രത്തിൽ, വിപിൻ, ജോയൽ തുടങ്ങിയവർ പരിപാടികൾ വിശദീകരിച്ചു.