
കോട്ടയം: ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസിന്റെ നേതൃത്വത്തിൽ ഡിസംബർ 5, 6 തീയതികളിൽ എം.ജി. സർവകലാശാല ക്യാമ്പസിൽ സ്‌പെഷ്യൽ ഖാദിമേള സംഘടിപ്പിക്കും.എം.ജി. സർവകലാശാല വൈസ് ചാൻസലർ സി.ടി. അരവിന്ദകുമാർ ഖാദിമേള ഉദ്ഘാടനം ചെയ്യും. ഖാദി ഗ്രാമവ്യവസായ ബോർഡംഗം കെ.എസ്. രമേഷ് ബാബു അദ്ധ്യക്ഷത വഹിക്കും. എം.ജി. സർവകലാശാല രജിസ്ട്രാർ ബിസ്മി ഗോപാലകൃഷ്ണൻ ആദ്യ വിൽപന ഏറ്റുവാങ്ങും. പരീക്ഷാ കൺട്രോളർ സി.എം. ശ്രീജിത്ത്, ജില്ലാ ഖാദി ഗ്രാമ വ്യവസായ പ്രോജക്ട് ഓഫീസർ എം.വി. മനോജ് കുമാർ, വില്ലേജ് ഇൻഡസ്ട്രീസ് ഓഫീസർ ജസ്സി ജോൺ എന്നിവർ പ്രസംഗിക്കും.