ചങ്ങനാശേരി: ചങ്ങനാശേരി റോട്ടറി ക്ലബിന്റെ ആഭിമുഖ്യത്തിൽ ആനന്ദാശ്രമം സ്‌കൂളിലേക്ക് രണ്ട് സോളാർ ലൈറ്റുകൾ നൽകി. യോഗം ആനന്ദാശ്രമം ശാഖ പ്രസിഡന്റ് ടി.ഡി രമേശൻ ഉദ്ഘാടനം ചെയ്തു. സ്‌കൂൾ ഹെഡ്മിസ്ട്രസ് ടി.വി സിന്ധു അദ്ധ്യക്ഷതവഹിച്ചു. റോട്ടറി ക്ലബ് പ്രസിഡന്റ് ജിജി ബോബൻ തെക്കേൽ, സെക്രട്ടറി ബിന്ദു മനോജ്, ട്രഷറർ വിധു രമേശ്, അഡ്വ. ബോബൻ തെക്കേൽ, സജിത്ത് റോയി, വിജയകുമാർ, മനോജ്കുമാർ എന്നിവർ പങ്കെടുത്തു.