t

കോട്ടയം: മഴക്കെടുതിയിൽപ്പെട്ട് കൃഷി നശിച്ച കർഷകർക്ക് അടിയന്തര സഹായം നൽകണമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ സർക്കാരിനോട് ആവശ്യപ്പെട്ടു. പുന്നയ്ക്കചുങ്കം 110 ഏക്കർ, കൊല്ലാട് 210 ഏക്കർ, മുട്ടമ്പലം 40 ഏക്കർ, വടവാതൂർപാടം, പനച്ചിക്കാട് മേഖല എന്നീ സ്ഥലങ്ങളിലുണ്ടായ കൃഷി നഷ്ടത്തിൽ സർക്കാർ അടിയന്തരമായി ഇടപെടണമെന്നും വിതച്ച പാടശേഖരങ്ങളിൽ നെൽവിത്ത് നൽകുവാനും കിളിർപ്പെത്തി ഒരു മാസത്തോളം എത്തിയ പാടശേഖരങ്ങളിൽ ബദൽ ക്രമീകരണം ഏർപ്പെടുത്താനുള്ള നടപടി സ്വീകരിക്കണമെന്നും കർഷകരുടെ വായ്പാതുക തിരിച്ചടവിന് സാവകാശം നൽകണമെന്നും ആവശ്യപ്പെട്ടു. കൃഷി വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് നഷ്ടം വിലയിരുത്തണമെന്നും എം.എൽ.എ ആവശ്യപ്പെട്ടു.