k

തൃക്കൊടിത്താനം: ക്ഷീര വികസന വകുപ്പും തൃക്കൊടിത്താനം ഗ്രാമപഞ്ചായത്തും സംയുക്തമായി നടപ്പിലാക്കുന്ന ക്ഷീര ഗ്രാമം പദ്ധതി 2024,25ന്റെ പദ്ധതി വിശദീകരണ യോഗം 6ന് രാവിലെ 10.30ന് കോട്ടമുറി ക്ഷീരസംഘം ഹാളിൽ നടക്കും. അഡ്വ.ജോബ് മൈക്കിൾ എം.എൽ.എ യോഗം ഉദ്ഘാടനം ചെയ്യും. തൃക്കൊടിത്താനം പഞ്ചായത്ത് പ്രസിഡന്റ് കെ.എൻ സുവർണ്ണകുമാരി അദ്ധ്യക്ഷത വഹിക്കും. മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.രാജു മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ മഞ്ജു സുജിത്, ബ്ലോക്ക് വൈസ് പ്രസിഡന്റ് സുനിത സുരേഷ് തുടങ്ങിയവർ പങ്കെടുക്കും.