ചങ്ങനാശേരി: ആധുനിക സേവനങ്ങളോടെ വിപുലീകരിച്ച ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയിലെ ഡെർമറ്റോളജി വിഭാഗത്തിന്റെ ഉദ്ഘാടനം ഇന്ന്. രാവിലെ 11.30ന് ചലച്ചിത്ര താരം സരയു മോഹൻ ഉദ്ഘാടനം ചെയ്യും. ഉദ്ഘാടനത്തിന്റെ ഭാഗമായി ഒ.പി കൺസൾട്ടേഷനും ട്രീറ്റ്‌മെന്റുകൾക്കും ഒരു മാസകാലത്തേക്ക് ഇളവുകളും ഏർപ്പെടുത്തിയിട്ടുണ്ട്. മികച്ച ചികിത്സ ഉറപ്പാക്കുവാനായി എല്ലാതരം ചർമ്മത്തിനും അനുയോജ്യമായ ലേസർ മെഷീൻ സൗകര്യം ആശുപത്രിയിൽ ലഭ്യമാണ്. കൂടാതെ കോസ്‌മെറ്റിക്ക് ഡെർമറ്റോളജി വിഭാഗവും കുട്ടികൾക്കുവേണ്ടിയുള്ള പ്രത്യേക വിഭാഗവും പ്രവർത്തനം ആരംഭിക്കും. ഉദ്ഘാടനത്തിന്റെ ഭാഗമായി ചങ്ങനാശേരി ബ്യൂട്ടി ക്വീൻ കോണ്ടെസ്റ്റും സംഘടിപ്പിക്കുന്നുണ്ട്. ആധുനിക സൗകര്യങ്ങളോടെ കുറഞ്ഞ ചിലവിൽ ഉന്നത നിലവാരമുള്ള ചികിത്സ ആശുപത്രിയിൽ ലഭ്യമെന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടർ ഫാ.ജെയിംസ് പി.കുന്നത് അറിയിച്ചു.