കോട്ടയം : സംസ്ഥാനതല ലോക് അദാലത്തിന്റെയും ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷനിൽ പുതുതായി ആരംഭിച്ച
ജില്ലാമീഡിയേഷൻ സെന്ററിന്റെയും ഉദ്ഘാടനം ഏഴിന് രാവിലെ 11 ന് മന്ത്രി അഡ്വ. ജി.ആർ. അനിൽ നിർവഹിക്കും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ അംഗം കെ.ആർ. രാധാകൃഷ്ണൻ ഉപഭോക്തൃസന്ദേശം നൽകും. ജില്ലാ ലീഗൽ സർവീസ് അതോറിറ്റി സെക്രട്ടറി ജി. പ്രവീൺ കുമാർ മുഖ്യപ്രഭാഷണം നടത്തും. പൊതുമരാമത്ത് കെട്ടിടവിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ പി. ശ്രീലേഖ റിപ്പോർട്ട് അവതരിപ്പിക്കും. ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ അദ്ധ്യക്ഷൻ വി.എസ് മനുലാൽ, അംഗങ്ങളായ ആർ. ബിന്ദു, കെ.എം. ആന്റോ തുടങ്ങിയവർ പ്രസംഗിക്കും. ഉപഭോക്ത്യ തർക്ക പരിഹാര കമ്മിഷനിൽ നിലവിലുള്ള കേസുകൾ മദ്ധ്യസ്ഥ ചർച്ചകളിലൂടെ തീർപ്പാക്കാനാണ് സെന്ററുകൾ ആരംഭിച്ചിട്ടുള്ളത്.