ചാമംപാതാൽ:വാഴൂർ ബ്ലോക്ക് പഞ്ചായത്ത് വനിതകൾക്കായി ആരംഭിച്ച വനിതാ പരിശീലനകേന്ദ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുകേഷ്.കെ.മണി ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് ഗീതാ.എസ്.പിള്ള അദ്ധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ഷാജി പാമ്പൂരി,പി.എം.ജോൺ,ലതാ ഷാജൻ, ലതാ ഉണ്ണികൃഷ്ണൻ,ബി.രവീന്ദ്രൻ നായർ,മിനി സേതുനാഥ്,ശ്രീജിത്ത് വെള്ളാവൂർ,രഞ്ജിനി ബേബി,വർഗ്ഗീസ് ജോസഫ്,ബി.ഡി.ഒ പി.എൻ.സുജിത്ത്,പ്ലാൻ ക്ലർക്കുമാരായ വി.എം.സജി,പ്രമോദ് എന്നിവർ പങ്കെടുത്തു.പത്ത് ലക്ഷം രൂപ ചെലവിൽ വനിതഘടക പദ്ധതി പ്രകാരം ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തിലാണ് പരിശീലനകേന്ദ്രം ആരംഭിച്ചത്.