അയ്മനം: ഭിന്നശേഷി സമൂഹത്തിനെ നാടിന്റെ മുഖ്യ ധാരയിലേയ്ക്കുയർത്തുക, കൂട്ടായ്മയിലൂടെ അവരുടെ കലാവാസന പ്രോത്സാഹിപ്പിക്കുക ഉന്നതിയിലേയ്ക്ക് നയിക്കുക എന്ന പൂർണ്ണ ലക്ഷ്യത്തോടെ അയ്മനം ഗ്രാമപഞ്ചായത്തിൽ നിറക്കൂട്ട് 2024 എന്ന പേരിൽ ഭിന്നശേഷി കലാമേള നടക്കും. 7ന് രാവിലെ 9.30ന് അയ്മനം പി.ജെ.എം. യു.പി. സ്‌കൂളിലാണ് കലാമേള ആരംഭിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജൻ കലാമേള ഉദ്ഘാടനം ചെയ്യും. അയ്മനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജി രാജേഷ് അദ്ധ്യക്ഷത വഹിക്കും. തുടർന്ന് വിവിധ കലാ പരിപാടികൾ അരങ്ങേറും. സമാപന സമ്മേളനത്തോടനുബന്ധിച്ച് കാഴ്ചപരിമിതർക്ക് വേണ്ടിയുള്ള ഒളശ്ശ സർക്കാർ സ്‌കൂളിലെ കുട്ടികളുടെ 'ഹെലൻ കെല്ലർ മെലഡീസ്' അവതരിപ്പിക്കുന്ന ഗാനമേളയും നടക്കും.