
വൈക്കം : ഖാദി തൊഴിലാളികളുടെ വേതന കുടിശികയും ഇൻസെന്റീവ് കുടിശികയും അടിയന്തിരമായി വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് ഖാദി വർക്കേഴ്സ് യൂണിയന്റെ നേതൃത്വത്തിൽ ജില്ലാ ഖാദി പ്രോജക്ട് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി അഡ്വ. വി.കെ.സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു. ഉദയനാപുരം യൂണിറ്റ് വൈസ് പ്രസിഡന്റ് സുനിത അദ്ധ്യക്ഷത വഹിച്ചു. സ.പി.ഐ ജില്ലാ എക്സി. അംഗം കെ.അജിത്ത്, സാബു.പി മണലൊടി, കെ.എസ്.രത്നാകരൻ, കെ.ഡി.വിശ്വനാഥൻ, പി.എസ്.പുഷ്പമണി, ആർ ബിജു, പി.ഡി.സാബു, സി.കെ.രാജേഷ്, ഗിരിജ പുഷ്‌കരൻ, സുധർമിണി ശിവൻ എന്നിവർ പ്രസംഗിച്ചു.