scholar

കോട്ടയം : അനാരോഗ്യകരമായ ചുറ്റുപാടുകളിൽ തൊഴിലെടുക്കുന്നവരുടെ ആശ്രിതർക്കുള്ള സെൻട്രൽ പ്രീമെട്രിക് സ്‌കോളർഷിപ്പ് പദ്ധതിയിലേക്ക് ഫെബ്രുവരി 15 വരെ അപേക്ഷിക്കാം. 2023-24 വർഷം അപേക്ഷിച്ചവർ വീണ്ടും അപേക്ഷിക്കേണ്ട. മാതാപിതാക്കൾ/രക്ഷിതാക്കൾ അനാരോഗ്യകരമായ ചുറ്റുപാടിൽ പണിയെടുക്കുന്നു എന്നു തെളിയിക്കുന്ന തദ്ദേശ സ്വയം ഭരണ സ്ഥാപന സെക്രട്ടറി/ സാമൂഹ്യക്ഷേമ ഓഫീസറുടെ സാക്ഷ്യപത്രം, ഭിന്നശേഷി സർട്ടിഫിക്കറ്റ്, ഹോസ്റ്റൽ ഇൻമേറ്റ് സർട്ടിഫിക്കറ്റ് (രണ്ടും ബാധകമായർക്ക്) എന്നിവ പഠിക്കുന്ന സ്ഥാപനത്തിൽ ഹാജരാക്കണം. വിശദവിവരങ്ങൾ ജില്ലാ/ബ്ലോക്ക്/നഗരസഭ പട്ടികജാതിവികസന ഓഫീസുകളിൽ ലഭിക്കും. ഫോൺ:04812562503