paint

കോട്ടയം: ജില്ലാ ശിശുക്ഷേമസമിതിയുടെ ആഭിമുഖ്യത്തിൽ ക്ലിന്റ് സ്മാരക ജില്ലാതല ചിത്രരചനാമത്സരം ഏഴിന് രാവിലെ 10 മുതൽ 12 വരെ ചങ്ങനാശേരി മോഡൽ ഹയർ സെക്കൻഡറി സ്‌കൂളിൽ സംഘടിപ്പിക്കും. രജിസ്‌ട്രേഷൻ രാവിലെ 9 ന് ആരംഭിക്കും. പൊതു, പ്രത്യേകവിഭാഗങ്ങളിലായി (ഭിന്നശേഷി) 11 വിഭാഗങ്ങളിലായിരിക്കും മത്സരം. ജലഛായം, എണ്ണഛായം, പെൻസിൽ തുടങ്ങി എതു മാദ്ധ്യമവും മത്സരാർത്ഥികൾക്ക് ഉപയോഗിക്കാം. ജില്ലാതല വിജയികൾക്ക് സർട്ടിഫിക്കറ്റും ഫലകവും നൽകും. ജില്ലയിൽ ആദ്യ അഞ്ചുസ്ഥാനത്തെത്തുന്നവരുടെ ചിത്രങ്ങൾ സംസ്ഥാനതല മത്സരത്തിൽ പരിഗണിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്കു ബന്ധപ്പെടുക. ഫോൺ : 94472 47417, 94473 66800, 9447355195.