star

കോട്ടയം : അലങ്കാര ലൈറ്റുകൾ, ക്രിസ്മസ് പാപ്പാ തൊപ്പികൾ, വിവിധതരത്തിലുള്ള സ്റ്റാറുകൾ... പാതയോരങ്ങൾ വെട്ടിത്തിളങ്ങുകയാണ്. ക്രിസ്മസിന്റെ വരവറിയിച്ച് നഗരത്തിലെ വിപണികൾ സജീവമായി. മുൻവർഷങ്ങളിലേതിനെക്കാൾ ഇത്തവണ വിപണി നേരത്തെയൊരുങ്ങിയെന്ന് വ്യാപാരികൾ പറയുന്നു. ക്രിസ്മസ് ട്രീകൾ അലങ്കരിക്കാൻ ഉപയോഗിക്കുന്ന വിവിധ തരത്തിലുള്ള ലൈറ്റുകൾ, ഡെക്കറേഷൻ സാധനങ്ങൾ കാണാനെത്തുന്നവരുമുണ്ട്‌ എൽ.ഇ.ഡി ലൈറ്റ് നക്ഷത്രങ്ങളും എൽ.ഇ.ഡി സ്ട്രിപ്പ് സ്റ്റാറും, ഗ്ലാസ് സ്റ്റാറുമൊക്കെയാണ് താരം. പ്രതികൂല കാലാവസ്ഥ വിപണിയുടെ തുടക്കത്തിൽ മങ്ങലേൽപ്പിച്ചിരുന്നു.


വില ഇങ്ങനെ
സ്റ്റാർ : 80 - 320
റെയ്ൻ ഡിയർ : 890
ഗ്ലാസ് സ്റ്റാർ : 730
എൽ.ഇ.ഡി സ്ട്രിപ്പ് സ്റ്റാർ : 680 - 800
എൽ.ഇ.ഡി സ്റ്റാർ: 240
ട്രീ ഡെക്കറേഷൻ : 50
ബിൽഡിംഗ് ലൈറ്റ് : 290
ഹാംഗിംഗ് സ്റ്റാർ : 470 - 590
പുൽക്കൂട് : 400 - 800
ക്രിസ്മസ് ട്രീ : 170 - 2850
ഏയ്ഞ്ചൽ സെറ്റ് : 120