job

കോട്ടയം : ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്, എംപ്ലോയബിലിറ്റി സെന്റർ ചങ്ങനാശ്ശേരി ക്രിസ്തുജ്യോതി കോളേജ് ഓഫ് മാനേജ്മെന്റ് ആൻഡ് ടെക്‌നോളജിയുടെ സഹകരണത്തോടെ നാളെ ക്രിസ്തുജ്യോതി ക്യാമ്പസിൽ 'നിയുക്തി 2024 തൊഴിൽ മേള' നടക്കും. ഓട്ടോമൊബൈൽ, ഫിനാൻസ്, മാർക്കറ്റിംഗ്, തുടങ്ങി വിവിധ മേഖലകളിൽ നിന്നുള്ള 24 പ്രമുഖ കമ്പനികൾ മേളയിൽ പങ്കെടുക്കുന്നുണ്ട്. എസ്.എസ്.എൽ.സി, പ്ലസ് ടു, ബിരുദം, ബിരുദാനന്തരബിരുദം, ഐ.ടി.ഐ, ഡിപ്ലോമ, ബി.ടെക്, എം.ബി.എ, എം.സി.എ, സി.എ, യോഗ്യതയുള്ളവർക്ക് തൊഴിൽമേള അവസരമൊരുക്കും. രജിസ്‌ട്രേഷൻ സൗജന്യം. ഫോൺ: 04812563451.