veg

കോട്ടയം : കുതിക്കുകയാണ് പച്ചക്കറിവില. എല്ലാംകണ്ട് അന്ധാളിച്ച് നിൽക്കുകയാണ് സാധാരണക്കാർ. പച്ചക്കറി വില പിടിവിട്ടതോടെ അടുക്കള ബഡ്ജറ്റിന് കോട്ടംതട്ടുമെന്നുറപ്പ്. തമിഴ്‌നാട്, കർണാടക എന്നിവിടങ്ങളിൽ നിന്നാണ് പച്ചക്കറികൾ ജില്ലയിലേക്ക് ഇറക്കുമതി ചെയ്യുന്നത്. ഇവിടങ്ങളിലെ പ്രതികൂല കാലാവസ്ഥയും പച്ചക്കറി ഉത്പാദനം കുറഞ്ഞതുമാണ് വിലക്കയറ്റത്തിന് ഇടയാക്കുന്നത്. പച്ചക്കറിവരവ് കുറഞ്ഞതോടെ ഭൂരിഭാഗം ഇനങ്ങൾക്കും വില ഇരട്ടിയായി. തുടർച്ചയായി പെയ്ത മഴയിൽ നാടൻ പച്ചക്കറികളും വിപണിയിൽ നിന്ന് അപ്രത്യക്ഷമായി. ക്രിസ്മസ് നോമ്പുകാലവും ശബരിമല സീസണുമായതിനാൽ പച്ചക്കറിയ്ക്ക് ഡിമാൻഡേറെയാണ്. വെളുത്തുള്ളി, ബീറ്റ്‌റൂട്ട്, ക്യാരറ്റ് തുടങ്ങിയ ഇനങ്ങൾക്കാണ് വിലവർദ്ധന.

വെളുത്തുള്ളി കരയിക്കും

400 രൂപയാണ് ഒരു കിലോ വെള്ളുത്തുള്ളിയ്ക്ക്. ബീറ്റ് റൂട്ടിന് 70, ക്യാരറ്റിന് 80 എന്നിങ്ങനെയാണ്. മറ്റ് പച്ചക്കറി ഇനങ്ങൾക്ക് 50 രൂപയ്ക്കും 80നും മദ്ധ്യേയാണ് വില. ഏത്തവാഴക്കുലയ്ക്കും വില വർദ്ധിച്ചു. വരവ് ഏത്തയ്ക്കാ 70 ഉം, നാടൻ ഏത്തയ്ക്കാ 80 രൂപയുമാണ് വിപണി വില. പാളയം കോടന് 30, ഞാലിപൂവന് 60, റോബസ്റ്റ 40 എന്നിങ്ങനെയാണ് വില. നോർത്ത് ഇന്ത്യൻ സംസ്ഥാനങ്ങളിൽ മഞ്ഞുകാലം ആരംഭിച്ചതോടെ പൈനാപ്പിൾ വിലയിൽ ഇടിവ് നേരിട്ടു. 30 രൂപയാണ് മൊത്തവില.

വില ഇങ്ങനെ
വെള്ളരിക്ക : 30

ഉള്ളി : 70

പച്ചമുളക് : 60

ഇഞ്ചി : 80

ക്യാബേജ് : 60

തക്കാളി : 70

കിഴങ്ങ് : 50 രൂപ

 പയർ : 60

ബീൻസ് : 50

കോവയ്ക്ക : 60