കോട്ടയം: അപ്രതീക്ഷിത മഴയും, മടവീഴ്ചയും മൂലം കുട്ടനാട് - അപ്പർകുട്ടനാട് മേഖലകളിൽ വ്യാപകമായ നാശനഷ്ടം സംഭവിച്ച നെൽകർഷകർക്ക് അടിയന്തര നഷ്ടപരിഹാരം നൽകാൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്ന് കേരള കോൺഗ്രസ് ഡെമോക്രാറ്റിക്ക് ചെയർമാൻ സജി മഞ്ഞക്കടമ്പിൽ ആവശ്യപ്പെട്ടു. സർക്കാർ സംഭരിച്ച നെല്ലിന്റെ പണം ഇതുവരെ പൂർണമായി നൽകിയിട്ടില്ല. വീണ്ടും കടമെടുത്ത് കൃഷി ഇറക്കിയവർക്ക് കനത്ത നഷ്ടമാണ് സംഭവിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.