കറുകച്ചാൽ:നെടുമണ്ണി ഫാത്തിമാ മാതാ പള്ളിയിലെ തിരുനാൾ 6 മുതൽ 15 വരെ നടക്കും. ഇന്ന് വൈകിട്ട് 4.30ന് വികാരി ഫാ.കെ.ആരോമലുണ്ണിയുടെ കാർമ്മികത്വത്തിൽ കൊടിയേറ്റ്. എല്ലാ ദിവസവും വൈകിട്ട് 4.15ന് ജപമാല, നൊവേന, അഞ്ചിന് കുർബാന, വചന സന്ദേശം, നൊവേന. 13ന് വൈകിട്ട് 5.45ന് പൂർവിക അനുസ്മരണം, വചന സന്ദേശം. 14ന് വൈകിട്ട് 6ന് പട്ടണ പ്രദക്ഷിണം, 7ന് വചന പ്രഘോഷണം, 7.30ന് പള്ളിയിലേക്ക് പ്രദക്ഷിണം. 15ന് രാവിലെ 6ന് കുർബാന, ലദീഞ്ഞ്, 10ന് ആഘോഷമായ കുർബാന, 11.30ന് തിരുനാൾ പ്രദക്ഷിണം, 12ന് ലദീഞ്ഞ്, 12.30ന് കൊടിയിറക്ക്, ഉത്പന്ന ലേലം.