
കോട്ടയം : ലോക എയ്ഡ്‌സ് ദിനത്തിന്റെ ജില്ലാതല ഉദ്ഘാടനം ഇന്ന് രാവിലെ 10 ന് കാഞ്ഞിരപ്പള്ളി എസ്.ഡി കോളേജിൽ സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ നിർവഹിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിതാ രതീഷ് അദ്ധ്യക്ഷത വഹിക്കും. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ. പ്രിയ മുഖ്യപ്രഭാഷണം നടത്തും. ചലച്ചിത്രതാരം ട്രിനിറ്റി എലീസ പ്രകാശ് മുഖ്യാതിഥിയാകും. പാറത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശശികുമാർ എയ്ഡ്‌സ് ദിന പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. എസ്.ഡി. കോളജ് പ്രിൻസിപ്പൽ ഡോ. സീമോൻ തോമസ് എയ്ഡ്‌സ്ദിന സന്ദേശം നൽകും.