htl-n-res

കോട്ടയം : കേരള ഹോട്ടൽ ആൻഡ് റസ്‌റ്റോറന്റ് അസോസിയേഷൻ ജില്ലാ വാർഷിക പൊതുയോഗവും ജില്ലാ പ്രതിനിധി സമ്മേളനവും സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എൻ.പ്രതീഷ് അദ്ധ്യക്ഷത വഹിച്ചു. കെ.എച്ച്.ആർ.എ വർക്കിംഗ് പ്രസിഡന്റ് പ്രസാദ് ആനന്ദഭവൻ മുഖ്യപ്രഭാഷണം നടത്തി. കെ.കെ ഫിലിപ്പുകുട്ടി വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. ആർ.സി നായർ കണക്ക് അവതരിപ്പിച്ചു. ജില്ലാ ലേബർ ഓഫീസർ എം.ജയശ്രീ ബോധവത്കരണ സന്ദേശം നൽകി. മുഹമ്മദ് ഷെരീഫ് സംഘടനാ പ്രവർത്തനം വിശദീകരിച്ചു. ജോഷി തൂമ്പുങ്കൽ ജി.എസ്.ടി ക്ലാസ് നടത്തി. ബി.വിജയകുമാർ സുരക്ഷാ പദ്ധതി വിശദീകരിച്ചു.