
കോട്ടയം: എം.ജി യൂണിവേഴ്സിറ്റി എംപ്ലോയ്‌മെന്റ് ഇൻഫർമേഷൻ ആന്റ് ഗൈഡൻസ് ബ്യൂറോയിൽ പ്രവർത്തിക്കുന്ന മോഡൽ കരിയർ സെന്ററിന്റെ ആഭിമുഖ്യത്തിൽ 12ന് രാവിലെ 10 മുതൽ സൗജന്യ തൊഴിൽ മേള നടക്കും .വിവിധ സ്വകാര്യ സ്ഥാപനങ്ങളിലെ 300ലധികം ഒഴിവുകളിൽ നിയമനം നടത്തുന്നതിനായി നടത്തുന്ന തൊഴിൽ മേളയിൽ എസ്.എസ്. എൽ.സി, പ്ലസ് ടൂ, ഐ.ടി.ഐ, ഡിപ്ലോമ, ബി.ടെക്, ഡിഗ്റി, പിജി എന്നിവയോ ഉന്നത യോഗ്യതകളോ ഉള്ളവർക്ക് പങ്കെടുക്കാം.
ഡിസംബർ 11ന് ഉച്ചയ്ക്ക് ഒന്നിനു മുൻപ് bit.ly/ETTUMANOOR എന്ന ലിങ്ക് വഴി രജിസ്റ്റർ ചെയ്യണം. ഒഴിവുകൾ സംബന്ധിച്ച വിശദവിവരങ്ങൾwww.facebook.com/MCCKTM എന്ന ലിങ്കിൽ. ഫോൺ 04812731025, 9495628626