കോട്ടയം: കുമാരനല്ലൂർ ദേവിക്ഷേത്രത്തിലെ ഉത്സവത്തിന് കടിയക്കോൽ ഇല്ലത്ത് കെ.എൻ. കൃഷ്‌ണൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ കൊടിയേറി. മധുരഇല്ലം എം.എസ്.കൃഷ്‌ണൻ നമ്പൂതിരി, മേൽശാന്തി മാച്ചിപ്പുറം ശിവൻ വിഷ്‌ണു പ്രസാദ് എന്നിവർ സഹകാർമ്മികത്വം വഹിച്ചു. കലാപരിപാടികളുടെ ഉദ്ഘാടനം: മോഹിനിയാട്ടം കലാകാരി വിനീത നെടുങ്ങാടി നടത്തി. രണ്ടാം ഉത്സവമായ ഇന്ന് 1.30 മുതൽ ഉത്സവബലിദർശനം,​ വൈകിട്ട് 6.30 മുതൽ 8 വരെ കഥാപ്രസംഗം

വിനോദ് ചമ്പക്കര.. ഒൻപതാം ഉത്സവദിനമായ 13ന് പുലർച്ചെ 2.30 മുതൽ തൃക്കാർത്തിക ദർശനം. തുടർന്ന് മഹാപ്രസാദമൂട്ട്. വൈകുന്നേരം 5.30ന് ത്യക്കാർത്തിക ദേശവിളക്ക് എഴുന്നള്ളിപ്പ്.രാത്രി 7.30 മുതൽ തൃക്കാർത്തിക സംഗീതസദസ് - ന്യത്തനൃത്ത്യങ്ങൾ 14ന് ഉച്ചയ്ക്ക് 12.30 മുതൽ ആറാട്ട് ബലി,​ രാത്രി 7.30ന് മാതംഗി സത്യമൂർത്തിയുടെ ആറാട്ട് കച്ചേരി.രാത്രി 9 മുതൽ നൃത്തനൃത്ത്യങ്ങൾ 10.30 മുതൽ ബാലെ,​ പുലർച്ചെ 4ന് കൊടിയിറക്ക്