ബ്രഹ്മമംഗലം: എസ്.എൻ.ഡി.പി യോഗം 740 ാം ബ്രഹ്മമംഗലം ശ്രീനാരായണ ഗുരുദേവ മന്ദിരത്തിലെ പതിനഞ്ചാമത് പ്രതിഷ്ഠാ വാർഷികം 11 മുതൽ 13 വരെ നടക്കുമെന്ന് ശാഖാ പ്രസിഡന്റ് അജിത് കുമാർ, സെക്രട്ടറി കെ പി. ജയപ്രകാശ് എന്നിവർ അറിയിച്ചു. 11ന് വൈകിട്ട് 5ന് ഗുരുദേവ മന്ദിരത്തിൽ ഉയർത്താനുള്ള കൊടിയും കൊടിക്കയറും സഹോദരൻ അയ്യപ്പൻ കുടുംബയൂണിറ്റിന്റെ നേതൃത്വത്തിൽ ഘോഷയാത്രയോടെ ഗുരു മന്ദിരാങ്കണത്തിൽ എത്തിക്കും. 6.30ന് ദീപാരാധന,ദീപക്കാഴ്ച. തുടർന്ന് ശാഖ പ്രസിഡന്റ് അജിത് കുമാർ കൊടി ഉയർത്തും. തന്ത്രി പ്രധാപൻ മുഖ്യകാർമ്മികത്വം വഹിക്കും. 7ന് നടക്കുന്ന പ്രതിഷ്ഠാ വാർഷിക സമ്മേളനം കെ.ആർ നാരായണൻ സ്മാരക തലയോലപ്പറമ്പ് യൂണിയൻ സെക്രട്ടറി എസ്.ഡി സരേഷ് ബാബു ഉദ്ഘാടനം ചെയ്യും. തുടർന്ന് കലാസന്ധ്യ. 12ന് രാവിലെ 7ന് ഗുരുദേവ ഭാഗവത പാരായണം, വൈകിട്ട് 4. .30ന് ശ്രീനാരായണ, ആർ ശങ്കർ, വയൽവാരം കുടുംബയൂണിറ്റുകളുടെ സംയുക്ത ആഭിമുഖ്യത്തിൽ ടി.വി സുധാകരൻ ജംഗ്ഷനിൽ നിന്നും പുറപ്പെടുന്ന പൂത്താലം സഹോദരൻ അയ്യപ്പൻ, മഹാകവി കുമാരനാശാൻ, ഡോ. പൽപ്പു കുടുംബയൂണിറ്റുകളുടെ സംയുക്ത ആഭിമുഖ്യത്തിൽ ശാഖാ അങ്കണത്തിൽ എത്തിച്ചേരും. 7ന് ശിവഗിരി മഠം സ്വാമി പ്രബോധ തീർത്ഥ പ്രഭാഷണം നടത്തും. 13ന് രാവിലെ 5.30ന് ഗണപതിഹോമം, 8ന് വിശേഷാൽ പൂജ, 9ന് ഗുരുദേവ കീർത്തനാലാപനം, 10.45 നും 11.45 നും കലശാഭിഷേകം, 1ന് പ്രസാദവിതരണം, മഹാപ്രസാദവൂട്ട്, വൈകിട്ട് 5ന് ഗുരുദേവ ദർശനം, 6.30ന് വിശേഷാൽ ദീപാരാധന ദീപക്കാഴ്ച, 8ന് നാടകം.