presanthh

കോട്ടയം : ലോഡ്ജിനുള്ളിൽ വില്പനയ്ക്കായി സൂക്ഷിച്ച 2.85 ഗ്രാം എം.ഡി.എം.എയുമായി യുവാക്കൾ അറസ്റ്റിൽ. അയ്മനം അമ്മൂനിവാസിൽ പ്രശാന്ത് (30), വാകത്താനം ഇരവുചിറ വെള്ളത്തടത്തിൽ അമൽദേവ് (37), വിജയപുരം കളമ്പുകാട് താന്നിയ്കൽ ആദർശ് (23) എന്നിവരെയാണ് ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡ് പിടികൂടിയത്. ശാസ്ത്രി റോഡ് ഭാഗത്തെ ലോഡ്ജ് കേന്ദ്രീകരിച്ച് മയക്കുമരുന്ന് വില്പന നടത്തുന്നുണ്ടെന്ന് ജില്ലാ പൊലീസ് മേധാവി ഷാഹുൽ ഹമീദിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. വെസ്റ്റ് സ്റ്റേഷൻ എസ്.എച്ച്.ഒ പ്രശാന്ത് കുമാർ, എസ്.ഐമാരായ വിദ്യ, തോമസുകുട്ടി ജോർജ്, ജയകുമാർ, സി.പി.ഒമാരായ രഞ്ജിത്ത് കുമാർ, മനോജ്, വിനയചന്ദ്രൻ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.