വൈക്കം: വൈക്കത്തപ്പൻ സംഗീത സേവാസംഘത്തിന്റെ വാർഷികവും തിരുവാതിര സംഗീതോത്സവവും ജനുവരി 10 മുതൽ 13 വരെ വൈക്കം മഹാദേവ ക്ഷേത്രത്തിൽ നടത്തും. ജനുവരി 10ന് വൈകിട്ട് 5ന് ക്ഷേത്ര കലാപീഠം വിദ്യാത്ഥികൾ അവതരിപ്പിക്കുന്ന കേളിയോടെ ചടങ്ങുകൾ ആരംഭിക്കും. 5.45ന് വൈക്കം ക്ഷേത്രത്തിലെ മേൽശാന്തിമാരയ ടി.എസ്.നാരായണൻ നമ്പൂതിരി, അനൂപ് നമ്പൂതിരി അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ വി.ഈശ്വരൻ നമ്പൂതിരി എന്നിവർ ചേർന്ന് ദീപപ്രകാശനം നടത്തും. 6ന് പുഴവായിക്കുളങ്ങര തിരുവാതിരസംഘം അവതരിപ്പിക്കുന്ന തിരുവാതിരകളി, 6.30ന് ഡൽഹി ആർ.ശ്രീധർ , കീർത്തി ഉണ്ണി എന്നിവർ അവതരിപ്പിക്കുന്ന വയലിൻ നാദലയം, 11ന് രാവിലെ 6ന് ശിവസ്തുതി, 6.45ന് മംഗളവാദ്യം, നൃത്താരാധന, വൈകിട്ട് 6ന് ചെമ്മനത്തപ്പൻ തിരുവാതിരകളി സംഘത്തിന്റെ തിരുവാതിര, 6.30ന് ആർ.എൽ.വി രാമകൃഷ്ണന്റെ മോഹിനിയാട്ടം, 12ന് രാവിലെ 6ന് പാരായണം, മംഗളവാദ്യം, സംഗീതാരാധന, വൈകിട്ട് 6ന് വൈക്കം ക്ഷത്രിയ ക്ഷേമ സഭ വനിത സമാജത്തിന്റെ തിരുവാതിര, 6.30ന് ബാംഗ്ലൂർ എസ്.പി ഹേമന്തിന്റെ സാക്‌സോഫോൺ കച്ചേരി, 13ന് രാവിലെ 6ന് ആർദ്രാദർശനം, മംഗളവാദ്യം, 8.15ന് വൈക്കത്തപ്പൻ സംഗീത സേവാസംഘം അവതരിപ്പിക്കുന്ന ത്യാഗരാജ പഞ്ചരത്ന കീർത്തനാലാപനം, വൈകിട്ട് 6ന് കോഴിക്കോട് ബാലുശ്ശേരി ആതിര തിരുവാതിരസംഘത്തിന്റെ തിരുവാതിര, 6.30ന് ഡോ.എൻ ജെ നന്ദിനിയുടെ സംഗീതസദസ് എന്നിവയാണ് പ്രധാന പരിപാടികൾ. സംഗീതാരാധനയിലും നൃത്താരാധനയിലും പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ സംഗീത സേവാസംഘവുമായി ബന്ധപ്പെടണം.ഫോൺ: 9847945909,7356363647, 9446913579.