kseb
കെ. എസ്. ഇ. ബി പെൻഷനേഴ്സ് അസോസിയേഷൻ വൈക്കം ഡിവിഷന്റെ നേതൃത്വത്തിൽ കുടുംബസംഗമവും സമ്മേളനവും സംസ്ഥാന വൈസ്പ്രസിഡന്റ് എ. സെയ്ഫുദ്ദീൻ ഉദ്ഘാടനം ചെയ്യുന്നു

വൈക്കം : കെ. എസ്. ഇ. ബി പെൻഷനേഴ്സ് അസോസിയേഷൻ വൈക്കം ഡിവിഷന്റെ നേതൃത്വത്തിൽ കുടുംബസംഗമവും, സമ്മേളനവും, മുതിർന്ന പൗരന്മാരും സാമൂഹിക വിഷയങ്ങളും, ബോധവൽക്കരണ ക്ലാസ്സുകളും നടത്തി.

വൈക്കം സമൂഹം ഹാളിൽ നടന്ന സമ്മേളനം സംസ്ഥാന വൈസ്പ്രസിഡന്റ് എ. സെയ്ഫുദ്ദീൻ ഉദ്ഘാടനം ചെയ്തു. ഡിവിഷൻ പ്രസിഡന്റ് എൻ. വി ജോഷി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി എ. മനോഹരൻ, ഡോ. രാജു വള്ളിക്കുന്നം, സെക്രട്ടറി ജി. ജയകുമാർ, ജില്ലാ പ്രസിഡന്റ് സജി, സെക്രട്ടറി അരവിന്ദാക്ഷൻ നായർ, പി. കെ സുരേഷ്, വി. എൻ ജയ്‌മോൻ എന്നിവർ പ്രസംഗിച്ചു. കായികരംഗത്തും, കാവ്യരംഗത്തും പുരസ്‌ക്കാരം നേടിയ പി. കെ ബാലകൃഷ്ണൻ, സജികുമാർ കാട്ടിക്കുന്ന് എന്നിവരെ ചടങ്ങിൽ ആദരിച്ചു.