മണർകാട്: എസ്.എൻ.ഡി.പി യോഗം അമയന്നൂർ ശാഖാ ഗുരുദേവ ക്ഷേത്രത്തിലെ ലക്ഷാർച്ചന നാളെ നടക്കും. ചടങ്ങിന്റെ ഭാഗമായി ഇന്ന് വൈകിട്ട് 6.30ന് കണ്ണൻ പനച്ചിത്താംകുന്നേൽ ദീപ പ്രകാശനം നിർവഹിക്കും. നാളെ രാവിലെ 5ന് നടതുറക്കൽ, തുടർന്ന് അഭിഷേകം, ഗണപതിഹോമം, ഉച്ചയ്ക്ക് ഒന്നിന് കലശാഭിഷേകം, ഏഴിന് ലക്ഷാർച്ചന ആരംഭിക്കും. ഗുരുപുഷ്പാഞ്ജലിയാൽ നടത്തുന്ന ലക്ഷാർച്ചനയ്ക്ക് മേൽശാന്തി കണ്ണൻ കാരിക്കോട് ശാന്തി മുഖ്യകാർമികത്വം വഹിക്കും.പ്രസിഡന്റ് ഷൈലജ ചന്ദ്രൻ, വൈസ് പ്രസിഡന്റ് പി.എസ്.ഉത്തമൻ, സെക്രട്ടറി ടി.ടി.ഷിബു എന്നിവർ നേതൃത്വം നൽകും.