പള്ളം: എസ്.എൻ.ഡി.പി യോഗം പള്ള എ ശാഖ ഗുരുദേവ ക്ഷേത്രത്തിലെ മാസച്ചതയ പൂജ നാളെ നടക്കും. രാവിലെ അഞ്ചിന് നടതുറക്കൽ, ആറിന് ഗണപതിഹോമം, ഏഴ് മുതൽ ഗുരുദേവ ഭാഗവത പാരായണം, 9ന് ഗുരുദേവ കൃതികളുടെ ആലാപനം, 10ന് മിനി സുമോദിന്റെ പ്രഭാഷണം, 12ന് ഗുരുപൂജ,ഗുരുപുഷ്പാഞ്ജലി, ചതയപൂജ, ഒന്നിന് പ്രസാദമൂട്ട്. ചടങ്ങുകൾക്ക് മേൽശാന്തി നീലംപേരൂർ വിനീഷ് ശാന്തി മുഖ്യകാർമികത്വം വഹിക്കും.