d

കോട്ടയം : ദിനം പ്രതി ഇരുപത്തയ്യായിരത്തോളം യാത്രക്കാർ കടന്നുപോകുന്ന കോട്ടയം റയിൽവേ സ്റ്റേഷൻ ടെർമിനൽ സ്റ്റേഷനായി ഉയർത്തുവാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് കെ.ഫ്രാൻസിസ് ജോർജ് എം.പി. ലോക്സഭയിൽറയിൽവേ ഭേദഗതി നിയമ ചർച്ചയി ആവശ്യപ്പെട്ടു. 2011 ലെ ബഡ്‌ജറ്റിൽ കോട്ടയം സ്റ്റേഷനെ കോച്ചിംഗ് ടെർമിനൽ സ്റ്റേഷൻ ആയി ഉയർത്തുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും തുടർ നടപടികൾ ഒന്നും ഉണ്ടായില്ല. ഈ സ്റ്റേഷനിലൂടെയാണ് ലക്ഷക്കണക്കിന് ശബരിമല തീർത്ഥാടകർ കടന്നു പോകുന്നത്. ടൂറിസം രംഗത്ത് കുമരകവും തേക്കടിയും ഉൾപ്പെടെയുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് ആളുകൾ വരുന്നത് ഈ സ്റ്റേഷൻ വഴിയാണ്.ആറ് ട്രാക്കുകൾ ഉണ്ടങ്കിലും ഫ്രലപ്രദമായി ഇത് ഉയോഗിക്കാൻ റയിൽവേ അധികൃതർ തയ്യാറാകുന്നില്ല.