retheesh
കേരള ഉള്ളാടൻ മഹാജനസഭ സംസ്ഥാന കമ്മി​റ്റിയുടെ നേതൃത്വത്തിൽ നടത്തിയ ഡോ. ബി. ആർ അംബേദ്കറുടെ 68ാം ചരമവാർഷികാനുസ്മരണം സംസ്ഥാന ജനറൽ സെക്രട്ടറി രതീഷ് പട്ടണക്കാട് ഉദ്ഘാടനം ചെയ്യുന്നു

വൈക്കം : ജാതി സെൻസസ് നടപ്പിലാക്കണമെന്നും പട്ടിക വിഭാഗങ്ങളുടെ ഇടയിൽ മേൽതട്ട് പരിതി നടപ്പിലാക്കുന്ന 2024ലെ സുപ്രീംകോടതി വിധി പുന:പരിശോധിക്കണമെന്നും കേരള ഉള്ളാടൻ മഹാജനസഭ സംസ്ഥാന ജനറൽ സെക്രട്ടറി രതീഷ് പട്ടണക്കാട് പറഞ്ഞു. കേരള ഉള്ളാടൻ മഹാജനസഭ സംസ്ഥാന കമ്മി​റ്റിയുടെ നേതൃത്വത്തിൽ നടത്തിയ ഡോ. ബി. ആർ അംബേദ്കറുടെ 68ാം ചരമവാർഷികാനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന പ്രസിഡന്റ് വൈക്കം ഷാജി അദ്ധ്യക്ഷത വഹിച്ചു. എൽ. ആർ ബാബു, തുളസീധരൻ, മലവേടൻ മഹാസഭ സംസ്ഥാന പ്രസിഡന്റ് സി.ആർ രമണി, സംസ്ഥാന സെക്രട്ടറി സരിത ഗോപകുമാർ, അജിത കുമാരൻ എന്നിവർ പ്രസംഗിച്ചു.