കോട്ടയം: കേരള ഇലക്ട്രിക്കൽ വയർമെൻ ആൻഡ് സൂപ്പർ വൈസേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം 10,11 തീയതികളിൽ പുതുപ്പള്ളി നിലയ്ക്കൽ ഓർത്തഡോക്സ് ചർച്ച് ഓഡിറ്റോറിയത്തിൽ നടക്കും. 10.30ന് പൊതുസമ്മേളനം ചീഫ് വിപ്പ് എൻ.ജയരാജ് ഉദ്ഘാടനം ചെയ്യും. ഫാ.മാത്യൂ ഫിലിപ്പ് എള്ളാലയിൽ വിദ്യാഭ്യാസ അവാർഡ് വിതരണം നടത്തും. കെ.പി രമേശൻ മുഖ്യപ്രഭാഷണം നടത്തും.
11ന് രാവിലെ 10ന്പ്രതിനിധി സമ്മേളനം ചാണ്ടി ഉമ്മൻ എം.എൽഎ ഉദ്ഘാടനം ചെയ്യും.
അനധികൃത തൊഴിലാളികളുടെ കടന്നു കയറ്റം, ലൈൻസ് നിലനിർത്തുന്നതിനു വേണ്ട കഷ്‌ടപ്പാടുകൾ എന്നിവയാണ് സമ്മേളനത്തിലെ മുഖ്യമായ വിഷയമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി വി. ഗോപകുമാരൻ നായർ ജില്ലാ പ്രസിഡന്റ് ജെയിംസ് ജോസഫ്, സെക്രട്ടറി അജേഷ്‌കുമാർ എം.എസ്.എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു