കോട്ടയം: എസ്.എൻ.ഡി.പി യോഗം വിജയപുരം 1306ാം നമ്പർ ശാഖയിലെ ശ്രീനാരായണ ദർശനോത്സവം 8 മുതൽ 10 വരെ ഞാറയ്ക്കൽ ശ്രീനാരായണ നഗറിൽ നടക്കും. 8ന് രാത്രി 7ന് എസ്.എൻ.ഡി.പി യോഗം കോട്ടയം യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി കൺവീനർ സുരേഷ് പരമേശ്വരൻ ദർശനോത്സവം ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡന്റ് ശ്രീകാന്ത് സോമൻ അദ്ധ്യക്ഷത വഹിക്കും. യൂണിയൻ ജോയിന്റ് കൺവീനർ വി.ശശികുമാർ, യോഗം ബോർഡ് മെമ്പർ അഡ്വ.ശാന്താറാം റോയി തോളൂർ എന്നിവർ പ്രസംഗിക്കും. ശാഖാ സെക്രട്ടറി ഗിരീഷ് പി.എസ് സ്വാഗതവും വൈസ് പ്രസിഡന്റ് ബിനു പി.മണി നന്ദിയും പറയും. യൂത്ത്മൂവ്‌മെന്റ് കേന്ദ്രസമിതിയംഗം കെ.എസ്.ബിബിൻഷാൻ പ്രഭാഷണം നടത്തും. 9ന് വൈകിട്ട് 7ന് വനിതാസംഘം പ്രസിഡന്റ് ബിജി സജീവ് അദ്ധ്യക്ഷത വഹിക്കും. കാഞ്ഞിരമറ്റം സ്‌കൂൾ ഒഫ് വേദാന്തയിലെ മാതാ നിത്യ ചിന്മയി സ്വാമിനി പ്രഭാഷണം നടത്തും. വനിതാസംഘം സെക്രട്ടറി ഷൈലമ്മ സുധാകരൻ സ്വാഗതവും വൈസ് പ്രസിഡന്റ് ഷൈലജ അശോകൻ നന്ദിയും പറയും.
10ന് വൈകിട്ട് 7ന് യൂത്ത്മൂവ്‌മെന്റ് പ്രസിഡന്റ് അനന്തു കെ.പുഷ്‌കരന്റെ അദ്ധ്യക്ഷതയിൽ ഖുറാൻ വ്യാഖ്യാതാവ് ഉസ്താദ് സി.എച്ച്.മുസ്തഫ മൗലവി പ്രഭാഷണം നടത്തും. യൂത്ത്മൂവ്‌മെന്റ് യൂണിയൻ കൗൺസിലർ റ്റി.എൻ.നിശാന്ത് പ്രസംഗിക്കും.യൂത്ത്മൂവ്‌മെന്റ് സെക്രട്ടറി സി.എസ്.മണിക്കുട്ടൻ സ്വാഗതവും വൈസ് പ്രസിഡന്റ് കെ.ജെ. മനീഷ് നന്ദിയും പറയും. എല്ലാ ദിവസവും അന്നദാനം ഉണ്ടായിരിക്കും.