കോട്ടയം: ലോക ഭിന്നശേഷി വാരാചരണ പരിപാടികളുടെ ജില്ലാതല സമാപനവും സംസ്ഥാന കായികോത്സവ, പാരാ അത്‌ലറ്റിക്സ് വിജയികളുടെ അനുമോദനവും കോട്ടയം സി.എം.എസ് കോളേജ് ഗ്രേറ്റ് ഹാളിൽ സംഘടിപ്പിച്ചു. സമഗ്ര ശിക്ഷ കോട്ടയത്തിന്റെ നേതൃത്വത്തിൽ സി.എം.എസ് കോളേജ് ഭിന്നശേഷി വിഭാഗവും നാഷണൽ സർവീസ് സ്‌കീമും സംയുക്തമായി സംഘടിപ്പിച്ച ചടങ്ങിന്റെ സമാപന സമ്മേളനം കളക്ടർ ജോൺ വി.സാമുവൽ ഉദ്ഘാടനം ചെയ്തു. എസ്.എസ്.കെ ജില്ലാ പ്രൊജ്ര്രക് കോർഡിനേറ്റർ കെ ജെ പ്രസാദ് അദ്ധ്യക്ഷത വഹിച്ചു.
പരിപാടികളുടെ ഭാഗമായി നടന്ന ദീപശിഖാ പ്രയാണം കോട്ടയം മാൾ ഓഫ് ജോയ് അങ്കണത്തിൽ വെസ്റ്റ് പൊലീസ് സ്‌റ്റേഷൻ ഹൗസ് ഓഫീസർ കെ.ആർ. പ്രശാന്ത് കുമാർ ഫ്ളാഗ് ഓഫ് ചെയ്തു.