
കാഞ്ഞിരപ്പള്ളി:നിയമസഭയുടെ മൂന്നാം അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ഭാഗമായി നടക്കുന്ന ക്വിസ് പ്രോഗ്രാമിന്റെ കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ വിദ്യാർത്ഥികൾക്കായുള്ള മേഖലാതല ക്വിസ് പ്രോഗ്രാം കാഞ്ഞിരപ്പള്ളി കുന്നുംഭാഗം സെന്റ് ജോസഫ്സ് സ്‌കൂളിൽ ഇന്ന് (ഡിസംബർ 7 ശനി) നടക്കും. ഇതുവരെ രജിസ്റ്റർ ചെയ്ത കണക്കനുസരിച്ച് 38 സ്‌കൂളുകളും 21 കോളേജുകളും പ്രതിനിധീകരിച്ച് 2 പേർ വീതമുള്ള ടീമുകൾ ക്വിസ് പ്രോഗ്രാമിൽ മാറ്റുരയ്ക്കും. രാവിലെ 10 ന് സ്‌കൂൾ അങ്കണത്തിൽ ഗവ.ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് ക്വിസ് പ്രോഗ്രാം ഉദ്ഘാടനം ചെയ്യും. മേഖലാതലത്തിൽ വിജയികളാകുന്ന 6 ടീമുകൾ വീതം ജനുവരിയിൽ നിയമസഭയിൽ നടക്കുന്ന മെഗാ ക്വിസ് പ്രോഗ്രാമിൽ പങ്കെടുക്കുന്നതിന് അർഹത നേടും.