പാലാ: ടൗൺ കുരിശുപള്ളിയിൽ പരിശുദ്ധ അമലോത്ഭവ മാതാവിന്റെ ജൂബിലിത്തിരുനാൾ ഇന്നും നാളെയും ആഘോഷിക്കും.
ഇന്നു രാവിലെ 7.30ന് അമലോത്ഭവ മാതാവിന്റെ തിരുസ്വരൂപം പന്തലിൽ പ്രതിഷ്ഠിക്കും. എട്ടിന് പാലാ സെന്റ് മേരീസ് സ്‌കൂളിലെ കുട്ടികൾ നടത്തുന്ന മരിയൻ റാലി ഉച്ചകഴിഞ്ഞ് രണ്ടിന് ജൂബിലി സാംസ്‌കാരിക ഘോഷയാത്ര, ടൂവീലർ ഫാൻസിഡ്രസ് മത്സരം, ബൈബിൾ ടാബ്ലോ മത്സരം എന്നിവ നടക്കും. വൈകുന്നേരം അഞ്ചിന് കത്തീഡ്രൽ പള്ളി, ളാലം പുത്തൻപള്ളി എന്നിവിടങ്ങളിൽ നടക്കുന്ന വിശുദ്ധ കുർബാനയ്ക്ക് ശേഷം ആഘോഷമായ പ്രദക്ഷിണം കൊട്ടാരമറ്റം ജംഗ്ഷനിൽ സംഗമിക്കും. ഫാ.ജിനോ പുന്നമറ്റം സന്ദേശം നൽകും. തുടർന്ന് ടൗൺ കുരിശുപള്ളിയിലേയക്ക് പ്രദക്ഷിണം.

പ്രധാന തിരുനാൾ ദിനമായ എട്ടിന് രാവിലെ 6.30 ന് വിശുദ്ധ കുർബാന. 9.15 ന് പ്രസുദേന്തി വാഴ്ച നടത്തും. പത്തിന് മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ കാർമ്മികത്വത്തിൽ വിശുദ്ധ കുർബാന, സന്ദേശം. രണ്ടിന് വിശുദ്ധ കുർബാന, സന്ദേശം, വൈകുന്നേരം നാലിന് പട്ടണ പ്രദക്ഷിണം, രാത്രി 8.45 നു സമാപനാശീർവാദം. തുടർന്ന് സമ്മാനദാനം. ഒൻപതിന് രാവിലെ 5.30നു വിശുദ്ധ കുർബാന, 11.15നു മാതാവിന്റെ തിരുസ്വരൂപം കപ്പേളയിൽ തിരികെ പ്രതിഷ്ഠിക്കുന്നതോടെ തിരുനാൾ സമാപിക്കും.