കൊടുമ്പിടി : കുടിവെള്ള വിതരത്തിനുള്ള കൂറ്റൻ പൈപ്പുമായി വന്ന ലോറി റോഡിൽ കുറുകെയിട്ട് ഡ്രൈവർ കടന്നുകളഞ്ഞു. ഇന്നലെ വൈകിട്ട് നാലിന് കൊടുമ്പിടി ഉള്ളനാട് റോഡിലാണ് സംഭവം. കർണാടക ബല്ലാരിയിൽ നിന്നും മലങ്കര കുടിവെള്ളപദ്ധതിയുടെ ഭാഗമായാണ് നിരവധി ലോറികളിൽ പൈപ്പ് എത്തിച്ചത്. ഇതു റോഡിൽ ഇറക്കി ഇടുന്നതിനിടെയാണ് സംഭവം. തന്റെ ലോറിയിൽ നിന്നും പൈപ്പ് ആദ്യം ഇറക്കാത്തതിൽ ക്ഷുഭിതനായാണ് ഡ്രൈവർ മുങ്ങിയത്. ഇതോടെ ഗതാഗതം മണിക്കൂറുകൾ തടസപ്പെട്ടു. സ്‌കൂൾ വാഹനങ്ങൾ ഉൾപ്പെടെ വഴിയിൽ കുടുങ്ങി. തുടർന്ന് മുൻ പഞ്ചായത്ത് പ്രസിഡന്റ് മജൂ പുത്തൻകണ്ടം അറിയിച്ചതിനെത്തുടന്ന് മേലുകാവ് പൊലീസ് സ്ഥലത്തെത്തിയാണ് ഗതാഗതം പുന:സ്ഥാപിച്ചത്.