d

കുമരകം : കുമരകം അട്ടിപ്പീടിക റോഡിൽ നിന്നും ഗവ.ഹോമിയോ ഹോസ്പിറ്റലിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് നിയന്ത്രണം വിട്ട സ്കോർപ്പിയോ കാർ ഇടിച്ച് റോഡിന് സമീപമുള്ള വീടിന്റെ മതിലും ഗെയ്റ്റും തകർന്നു. മുറ്റത്ത് പാർക്ക് ചെയ്തിരുന്ന കാറിലും ഇടിച്ചാണ് വാഹനം നിന്നത്. ഇന്നലെ രാത്രി 8.15 നായിരുന്നു അപകടം. പരിപ്പു സ്വദേശികളായ കുടുംബമാണ് കാറലുണ്ടായിരുന്നത്. ഒരു സ്ത്രീക്ക് പരുക്കേറ്റിട്ടുണ്ട്. കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു. കുമരകം പോലീസെത്തി കാർ റോഡിൽ നിന്നും നീക്കിയാണ് ഗതാഗത തടസം മാറ്റിയത്.