s

കോട്ടയം: അജയ് ഹാച്ചറി മാനേജിംഗ് ഡയറക്ടറും ഫൗണ്ടറുമായ റാന്നി വലിയകാവ് പുത്തൻപുരയ്ക്കൽ പി.വി ജയനെ ഇന്റർനാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി ഡോക്ടറേറ്റ് നൽകി ആദരിച്ചു. ഹാച്ചറി മേഖലയിലെ പ്രവർത്തന മികവ് പരിഗണിച്ചാണ് ആദരവ്. കൊളംബോയിലെ ബണ്ടാരനായക ഇന്റർനാഷണൽ കോൺഫറൻസ് ഹാളിൽ നടന്ന വേൾഡ് സയൻസ് കോൺഗ്രസിൽ യൂണിവേഴ്സിറ്റി വൈസ് ചെയർമാൻ ഡോ. ലക്ഷ്മൺ രണതൂങിൽ നിന്ന് അദ്ദേഹം ഓണററി ഡോക്ടറേറ്റ് ഏറ്റുവാങ്ങി. യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ടാറ്റിയന മൾ, ഗ്രാൻഡ് മാസ്റ്റർ പ്രൊഫ.ഡോ. ജോർജിയസ് ആഞ്ജലിക്ക് തുടങ്ങിയവർ പങ്കെടുത്തു. അജിതയാണ് ഭാര്യ. മകൻ: അജയ്.