convenssion

വൈക്കം: കേരള ഗവ.ഹോസ്പി​റ്റൽ എംപ്ലോയീസ് അസോ.ജില്ലാ കൺവെൻഷൻ എ.ഐ.ടി.യു.സി സംസ്ഥാന വർക്കിംഗ് കമ്മി​റ്റി അംഗം ടി.എൻ.രമേശൻ ഉദ്ഘാടനം ചെയ്തു. കെ. അജിത്, പി.സുഗതൻ, ഡി. രഞ്ജിത് കുമാർ, എസ്. പി. സുമോദ് , എ.ഡി. അജീഷ്, പി.എൻ. ജയപ്രകാശ്, പ്രീതി പ്രഹ്ലാദ് , പി.ആർ. ശ്യാംരാജ്, റാഫേൽ മരോട്ടിക്കൽ എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി ജയൻ. വി.സി. ( പ്രസിഡന്റ ) , ടി.ടി.ബിജിമോൾ (വൈസ് പ്രസിഡന്റ് ), ബി.അനൂപ് ( സെക്രട്ടറി ), രമേശൻ പിള്ള ( ജോ. സെക്രട്ടറി ) , കെ.എൻ.അജിമോൻ ( ട്രഷറർ ) എന്നിവരെ തിരഞ്ഞെടുത്തു.